കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു; വിശദ അന്വേഷണത്തിന് പോലീസ്
1531225
Sunday, March 9, 2025 4:27 AM IST
കോഴിക്കോട്: സംസ്ഥാന വിദ്യാഭ്യാദ വകുപ്പിനെ പിടിച്ചുകുലുക്കിയ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുടുതല്‍ വിശദമായ അന്വേഷണത്തിന് പോലീസ്. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ ക്ലാസിലെ കണക്ക് എന്നീ വിഷയങ്ങള്‍ക്ക് പുറമേ 2024-25 ലെ പത്താംക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് പേപ്പറും ചോര്‍ന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു കൂട്ടം പ്രതികളുടെ സഹായമുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുന്നതോടെ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താനാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.ഷുഹൈബ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഇനിയും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. വിവിധതരം വഞ്ചനാകുറ്റങ്ങളാണ് ചുമത്തിയതില്‍ പ്രധാനം.
വിദ്യാര്‍ഥികളുടെ വിശ്വാസം തകര്‍ക്കുന്ന തരത്തില്‍ വിശ്വാസ വഞ്ചന നടത്തല്‍, സര്‍ക്കാറിനെക്കുറിച്ചും വിദ്യാഭ്യാസവകുപ്പിനെക്കുറിച്ചും അവമതിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ വഞ്ചന നടത്തില്‍ തുടങ്ങിയവ ഇതില്‍ഉള്‍പ്പെടും.ക്രിമിനല്‍ ഗൂഢാലോചന, ഒന്നിലേറെപേര്‍ ചേര്‍ന്ന് ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എം.എസ് സൊലുഷ് ന്‍സ് സിഇഒ ഷുഹൈബാണ് ഒന്നാം പ്രതി. ഇതേ സ്ഥാപനത്തിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മേല്‍മുറി അണ്‍എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണ് നാലാം പ്രതി.