ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട്: പ്രതിഷേധ ദിനാചരണം നടത്തി
1530286
Thursday, March 6, 2025 5:37 AM IST
മരുതോങ്കര: കേരളത്തിലെ ക്രൈസ്തവരുടെ സാമ്പത്തിക, വിദ്യാഭ്യാസ ക്ഷേമ കാര്യങ്ങളിലെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കുവാനോ നടപ്പിലാക്കുവാനോ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ എകെസിസി മരുതോങ്കര ഫൊറോന യൂണിറ്റ് യോഗം പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോ സെബാസ്റ്റ്യന്‍ കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ആന്റോ ജോണ്‍ മൂലയില്‍ ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടോമി പെരുവിലങ്ങാട്ടില് വിഷയാവതരണം നടത്തി. അസി. വികാരി എമ്മാനുവല്‍ കുറൂര്‍, തോമസ് കൈതക്കുളം, സജി പതാപറമ്പില്‍, ആല്ഫിന് കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.