അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കണം: കെഎടിഎ
1530285
Thursday, March 6, 2025 5:37 AM IST
കോഴിക്കോട്: സുപ്രീം കോടതി വിധി മാനിച്ച് എയ്ഡഡ് സ്കുള് അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയമനാംഗീകാരം നല്‍കണമെന്ന് കേരള എയിഡഡ് ടീച്ചേഴ്സ് അസോസിയേഷന് (കെഎടിഎ) ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ തസ്തിക മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് എയ്ഡഡ് അധ്യാപകരുടെ സ്ഥിര നിയമനാംഗീകാരം വിദ്യാഭ്യാസ വകുപ്പ് തടസപ്പെടുത്തിയിരിക്കുകയാണ്.
യഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ വിദ്യാഭ്യാസവകുപ്പ് ഭിന്നശേഷി നിയമനം ആയുധമാക്കി സംസ്ഥാനത്തെ എയ്ഡഡ് നിയമനം നിരോധിച്ചിരിക്കുന്ന അവസ്ഥയാണ്. ജനറല്‍ സെകട്ടറി എ.വി. ഇന്ദുലാല്‍, ബി.ശ്രീപ്രകാശ്, പി.ആര്. അനില്‍കുമാര്‍, ഷജീര്‍ഖാന്‍ വയ്യാനം, അലക്സ്, അജിതകുമാരി, രാധാകൃഷ്ണപിളള, എം.എ.സാജിദ്, ഹബീബ് തങ്ങള്‍, ശ്രീജിത്ത്, ഷാന്‍ എന്നിവര്‍ സംസാരിച്ചു.