‘കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമത്തില്‍ മാറ്റം അനിവാര്യം'
1530284
Thursday, March 6, 2025 5:37 AM IST
താമരശേരി: കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിലവിലെ നിയമ വ്യവസ്ഥിതിയില്‍ കാലിക മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍എ ടിഎഫ് നേതാക്കളായ കെ. മോയിന്‍കുട്ടി, കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ഇ. മോയിന്‍, കെ.കെ. അബ്ദുള്ള ചോയിമഠം എന്നിവര്‍ ആവശ്യപ്പെട്ടു.
സഹപാഠികളുടെ അക്രമണത്തില്‍ മരണമടഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ താമരശേരിയിലെ വീട് ആര്എടിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.