ഭരണസമിതിക്കെതിരായ നീക്കം രാഷ്ട്രീയമായി നേരിടും: യുഡിഎഫ്
1530282
Thursday, March 6, 2025 5:37 AM IST
മുക്കം: അനാവശ്യ വിഷയങ്ങളിലൂടെ കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്താനുള്ള ഇടത് മെമ്പര്‍മാരുടെ നീക്കം രാഷ്ട്രീയപരമായി നേരിടുമെന്ന് കാരശേരി പഞ്ചായത്ത് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടു.
അടിയന്തര പ്രാധാന്യത്തോടെ വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗത്തില്‍ ഗേറ്റുംപടി അങ്ങാടിയില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കുന്ന വിഷയത്തിലാണ് ഇടതുപക്ഷ മെമ്പര്‍മാര്‍ ബഹളം ഉണ്ടാക്കിയത്.വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും വയോജനങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ചു കൊണ്ടാണ് ബസ് സ്റ്റോപ്പ് നിര്‍മിക്കുവാന്‍ ഭരണസമിതി തീരുമാനിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അവസാനഘട്ടത്തിലാണിപ്പോഴാണ് തടസവാദവുമായി ഇടതുപക്ഷ മെമ്പര്‍മാര്‍ രംഗത്ത്വന്നതെന്ന് യുഡിഎഫ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി ചെയര്മാന് കെ.കോയ, കണ്‍വീനര്‍ സമാന് ചാലൂളി എന്നിവര്‍ പറഞ്ഞു