കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
1530281
Thursday, March 6, 2025 5:37 AM IST
നാദാപുരം: കാറില്‍ എംഡിഎംഎ കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാണിമേല്‍ കോടിയുറ സ്വദേശി കോരമ്മന്‍ ചുരത്തില്‍ അജ്നാസി (29) നെയാണ് വളയം സിഐ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി വീട്ടില്‍ എത്തിയതറിഞ്ഞു പോലിസ് അവിടെയെത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്നാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 ഇ 8899 നമ്പര്‍ ഇന്നോവ കാര്‍ പരപ്പ് പാറയില്‍ പോലീസ് പട്രോളിംഗിനിടെ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച് പോയി.
പോലീസ് പിന്തുടര്ന്നപ്പോള് കാര്‍ നിര്‍ത്തി അജ്നാസ് ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പോലീസ് .45 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.