ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷല്‍ അന്വേഷണം വേണം: കോണ്‍ഗ്രസ്
1530280
Thursday, March 6, 2025 5:32 AM IST
കോഴിക്കോട്: പത്താംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിച്ച ക്രൈംബ്രാഞ്ച് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നില്‍ സിപിഎം നേതാവും വിദ്യാഭ്യാസ വകുപ്പിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥനും സിപിഎമ്മുമായി ബന്ധമുള്ള ഒരു ട്യൂഷന് സെന്ററുമാണ്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് വരില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.