റോഡ് ഉദ്ഘാടനം ചെയ്തു
1530278
Thursday, March 6, 2025 5:32 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ഉറുമി ആറാം വാര്‍ഡ് മഞ്ഞപൊയില്‍- മന്നസ്താംകണ്ടി റോഡില്‍ 35 മീറ്റര്‍ ഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് പൊതുജനങ്ങള്‍ക്കായി റോഡ് തുറന്നു കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലിസി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
റോഡിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയ രാജേഷ് മന്നസ്താംകണ്ടിയെ ആദരിച്ചു. റോബര്‍ട്ട് നെല്ലിക്കത്തെരുവില്‍, ജിതിന് പല്ലാട്ട്, ഷൈനി ബെന്നി, അബ്രഹാം വടയാറ്റുകുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.