ഷോറും ഉടമയെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
1530277
Thursday, March 6, 2025 5:32 AM IST
മുക്കം: മുക്കം ടി.വി.എസ് ഷോറൂമില്‍ കയറി ഉടമയെ ആക്രമിച്ചതായുള്ള പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതി അല്‍ത്താഫിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 118 (2) വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
ആക്രമണത്തില്‍ ടിവിഎസ് ഷോപ്പ് ഉടമ സിദ്ദിഖിന്റെ ഇടതുകയ്യിന്റെയും ഇടതുകാലിന്റെയും എല്ലുകള്‍ പൊട്ടുകയും വലതുകണ്ണിന് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. സിദ്ദിഖിന്റെ പരാതിയില്‍ പോലീസ് അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി അല്‍ത്താഫും സിദ്ദിഖും വിശദീകരണവുമായി രംഗത്തെത്തുകയും അല്‍ത്താഫ് വാര്‍ത്ത സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
മുക്കം എസ്.ഐ പ്രദീപ്, എഎസ്ഐ മുഹമ്മദ് ജദീര്‍ എന്നിവര്‍ ചേര്‍ന്നാണ് അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിപടിയുമായി മുന്നോട്ട് പോവുമെന്ന് മുക്കം ടിവിഎസ് മാനേജ്മെന്റ് പറഞ്ഞു.