വന്യജീവി ശല്യം: ചക്കിട്ടപാറ പഞ്ചായത്തിന്റെ തീരുമാനത്തിന് അഭിനന്ദനം
1530275
Thursday, March 6, 2025 5:32 AM IST
പേരാമ്പ്ര: കൃഷിക്കും മനുഷ്യനും ഭീഷണിയായി നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടില്‍ പറഞ്ഞു.
പാര്‍ട്ടി പേരാമ്പ്ര നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം അണിനിരന്നത് മാതൃകാപരമായ നടപടിയാണ്.
വന്യജീവി ശല്യം രൂക്ഷമായ എല്ലാ പഞ്ചായത്തുകളും ഈ തീരുമാനമെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13 മുതല്‍ 15 വരെ വിലങ്ങാട് നിന്നു തിരുവമ്പാടി വരെ നടത്തുന്ന പ്രചാരണ വാഹന ജാഥ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ശ്രീധരന് മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ സുരേന്ദ്രന് പാലേരി, ബോബി ഓസ്റ്റിന്‍, ജോര്‍ജ് ഫിലിപ്പ്, ബേബി സെബാസ്റ്റ്യന്‍, അഡ്വ. ജയ്സണ്‍ ജോസഫ്, പ്രകാശന് കിഴക്കയില്‍, അബ്രഹാം പള്ളിത്താഴത്ത്, സുരേഷ് മുതുവണ്ണാച്ച, മനോജ് പാലേരി, ജോസുകുട്ടി പുരയിടത്തില്‍, മനു ഇടപ്പാടി, രാമദാസ് കൂത്താളി എന്നിവര്‍ പ്രസംഗിച്ചു.