പൊട്ടന്‍കോട് മലയില്‍ പുലി: വനംവകുപ്പ് പരിശോധന നടത്തി
1530274
Thursday, March 6, 2025 5:32 AM IST
കോടഞ്ചേരി: മഞ്ഞുവയല് പൊട്ടന്‍കോട് മലയില്‍ ഇന്നലെ രാവിലെ റബര്‍ ടാപ്പിംഗിനു പോയ തൊഴിലാളികള്‍ പുലിയെ കണ്ടതായി വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എ.സിനില്‍, കെ.ടി.അജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ബി.ശ്രീകാന്ത്, ആനക്കാംപൊയില്‍ സാറ്റലൈറ്റ് ആര്‍ആര്‍ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശവാസികളായ വിന്‍സന്റ് വടക്കേമുറിയില്‍, ബെന്നി പുളിക്കല്‍, കൃഷ്ണന് മാളിയേക്കല്‍,
അനൂജ് നാട്ടുനിലത്ത്, ജിനേഷ് കരിനാട്ട്, ടോമി പന്തലാടി, ബിനോയ് കറുകപ്പള്ളി എന്നിവരും വനപാലകരോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
നിരന്തരം പുലിയുടെ സാന്നിധ്യമുള്ള പ്രദേശത്ത് അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്നും ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.