അഖിലേന്ത്യാ പോസ്റ്റല്‍ കലാമേള: കര്‍ണാടക മുന്നേറ്റം തുടരുന്നു
1530267
Thursday, March 6, 2025 5:12 AM IST
കോഴിക്കോട്: അഖിലേന്ത്യാ തപാല്‍ കലാമേളയില്‍ ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 50 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 73 പോയന്റുമായി കര്‍ണാടക പോസ്റ്റല്‍ സര്‍ക്കിള്‍ മുന്നേറുന്നു.
58 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഒഡീഷ മൂന്നാം സ്ഥാനത്തുമാണ്. തബല, സിത്താര്‍, ഗിത്താര്‍, വയലിന് ഓടക്കുഴല്‍ എന്നിവയിലും നൃത്ത വിഭാഗത്തില്‍ കഥക്, ഒഡിസി, മണിപ്പൂരി, സത്രിയ, കഥകളി, മോഹിനിയാട്ടം എന്നിവയിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്.
ഇന്ന് ജൂണിയല് സീനിയര്‍ വിഭാഗങ്ങളിലായി ഗ്രൂപ്പ് ഡാന്‍സ്, മോണോ ആക്ട് എന്നിവയില്‍ മത്സരങ്ങള്‍ നടക്കും.