അനധികൃത ക്വാറികളില്‍നിന്നു സംഭാവന സ്വീകരിക്കില്ല: ഡിസിസി പ്രസിഡന്റ്
1530265
Thursday, March 6, 2025 5:12 AM IST
കോഴിക്കോട്: ജില്ലയിലെ അനധികൃത ക്വാറികളില്‍നിന്നു കോണ്‍ഗ്രസ് പാര്‍ട്ടി സംഭാവന സ്വീകരിക്കില്ലെന്നും ഇതുസംബന്ധിച്ച നിര്‍ദേശം താഴെതട്ടിലേക്കു നല്‍കിയിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
ജില്ലയിലെ അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. അനധികൃത ക്വാറിക്കും ഖനനത്തിനും എതിരേ നാട്ടുകാരും പ്രതിപക്ഷ സംഘടനകളും പ്രതിഷേധിക്കുമ്പോള്‍ ക്രൂരമായ രീതിയിലാണ് പോലീസ് ഇതിനെ നേരിടുന്നത്.
ഇതില്‍നിന്നുതന്നെ ക്വാറി ലോബിയും ഭരണനേതൃത്വവും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
അനധികൃത ക്വാറിക്കും ഖനനത്തിനും എതിരേ നാട്ടുകാര്‍ നടത്തുന്ന ഏത് ന്യായമായ സമരത്തെയും ജില്ലയിലെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദേഹം അറിയിച്ചു.