കര്‍ഷക കോണ്‍ഗ്രസ് ജയില്‍ നിറയ്ക്കല്‍ സമരം ആരംഭിക്കും: മാജുഷ് മാത്യു
1530263
Thursday, March 6, 2025 5:12 AM IST
കക്കയം കാട്ടുപോത്ത് ആക്രമണം; ഉറപ്പുകള്‍ പാലിക്കാതെ വനംവകുപ്പ്
കൂരാച്ചുണ്ട്: വന്യമൃഗ ശല്യത്തിന് അറുതി വരുത്താത്ത വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് നിയമ ലംഘന സമരങ്ങള്‍ നടത്തി ജയില്‍ നിറയ്ക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കക്കയത്തെ കര്ഷകന് പാലാട്ടിയില്‍ ഏബ്രഹാം കൃഷിയിടത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞും വനംവകുപ്പ് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെതിരേ കോണ്‍ഗ്രസ് കക്കയം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സമരത്തിന്റെ ആദ്യപടിയായി വീടുകളില്‍ കേബിള്‍ കുരുക്കുകള്‍ വിതരണം ചെയ്യും.
കുരുക്കില്‍ കുടുങ്ങുന്ന വന്യമൃഗങ്ങളെ കര്‍ഷകര്‍ തല്ലിക്കൊല്ലും. നിയമലംഘനങ്ങള്‍ നടത്തി ജയിലില്‍ പോകാന്‍ ഞങ്ങള്‍ തയാറാണെന്നു പ്രഖ്യാപിച്ച് കര്‍ഷകര്‍ വിഷംവച്ച പഴങ്ങളും മറ്റും കൃഷിയിടങ്ങളില്‍ വിതറുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. വന്യജീവികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള ഉത്തരവാദിത്തം വനം ഉദ്യോഗസ്ഥര്‍ക്കാണ്.
അതുകൊണ്ട് വനത്തില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കണം- മാജൂഷ് മാത്യു പറഞ്ഞു. ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന് കാരക്കട മുഖ്യപ്രഭാഷണം നടത്തി.
ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കുര്യന് ചെമ്പനാനി, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ.കെ.ജോണ്സന്, ഷാജു കാരക്കട, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഡാര്‍ളി പുല്ലംകുന്നേല്‍, സിമിലി ബിജു, കല്ലാനോട് സര്‍വീസ് സഹ. ബാങ്ക് പ്രസിഡന്റ് ജോണ്സണ് എട്ടിയില്‍, സണ്ണി പാരഡൈസ്, വി ഫാം ജില്ലാ പ്രസിഡന്റ് വി.ടി.തോമസ്, പി.ടി.ഹംസ എന്നിവര്‍ പ്രസംഗിച്ചു.
പാലാട്ടിയില്‍ ഏബ്രഹാമിന്റെ ഭാര്യ തെയ്യാമ്മ നാരങ്ങാ നീര് നല്കി സമരം അവസാനിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റി അംഗം തോമസ് പോക്കാട്ട്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്,
പഞ്ചായത്തംഗങ്ങളായ വിന്‍സി തോമസ്, സണ്ണി പുതിയകുന്നേല്‍, ജെസി ജോസഫ് കരിമ്പനക്കല്‍, ജോസ് വെളിയത്ത്, നിസാം കക്കയം, ചാക്കോ വല്ലയില്‍, പി.എസ്.തോമസ്, പത്രോസ് പന്നിവെട്ട്പറമ്പില്‍, ജോസ് പാണ്ടംമാനയില്, ജോയി കാഞ്ഞിരത്തിങ്കല്‍, ജോസ് കോയിക്കകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.