കാപ്പ നിയമം ലംഘിച്ച പ്രതി കഞ്ചാവ് കേസില്‍ അറസ്റ്റില്‍
1530160
Wednesday, March 5, 2025 7:45 AM IST
കോഴിക്കോട്: കാപ്പ നിയമം പ്രകാരം നാടുകടത്തപ്പെട്ട പ്രതി കഞ്ചാവ് കേസില്‍ പോലിസിന്റെ പിടിയിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശി തയ്യില്‍ പറമ്പ് ബൈത്തുല്‍ നൂര്‍ വീട്ടില്‍ മഹന്ന മുഹമ്മദാ (24) ണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കാപ്പ നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചാണ് പ്രതി കുറ്റകൃത്യത്തിലേര്‍പ്പെട്ടത്.
പിടിച്ചുപറിയും മോഷണവും നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ നല്ലളം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. 2024 നവംബറിലാണ് പ്രതിയെ നാടുകടത്തിയത്. നാടുകടത്തപ്പെട്ട പ്രതി കഴിഞ്ഞദിവസം കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയും കഞ്ചാവ് കേസില്‍ പന്നിയങ്കര പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.