സ്കൂൾ വാൻ മറിഞ്ഞ് ഒന്പത് വിദ്യാർഥികളടക്കം പത്തു പേർക്ക് പരിക്ക്
1530159
Wednesday, March 5, 2025 7:45 AM IST
തിരുവമ്പാടി: ഓമശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞ് ഒന്പത് വിദ്യാർഥികളടക്കം പത്ത് പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. മാനിപുരം എയുപി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ടശേഷം വിദ്യാർഥികളെ വീടുകളിലേക്കയക്കാനായി പോയതായിരുന്നു.
ഒന്പത് വിദ്യാർഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.