ഉന്നത വിജയികളെ ആദരിച്ചു
1300220
Monday, June 5, 2023 12:17 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഘടക സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ, നാടിന്റെ യശസ് ഉയർത്തിയ മഹത് വ്യക്തിത്വങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, വടംവലി ടീം അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ അമ്മദ്, പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, വിൻസി തോമസ്, ജെസി കരിമ്പനയ്ക്കൽ, അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, ജോൺസൺ താന്നിക്കൽ, കെ.ജി. അരുൺ, വി.എസ് ഹമീദ് ബേബി പൂവ്വത്തിങ്കൽ, എ.കെ.പ്രേമൻ, സൂപ്പി തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.