ഹെൽത്ത് കാർഡ് ക്യാന്പ് സംഘടിപ്പിച്ചു
1545024
Thursday, April 24, 2025 5:25 AM IST
പൂക്കോട്ടുംപാടം: അമരന്പലം ഗ്രാമപഞ്ചായത്തും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂക്കോട്ടുംപാടം യൂണിറ്റും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാന്പ് സംഘടിപ്പിച്ചു. അമരന്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
കെഎച്ച്ആർഎ ജില്ലാ വൈസ് പ്രസിഡന്റ് നബീൽ കസാമിയ അധ്യക്ഷനായിരുന്നു. അമരന്പലം എഫ്എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ എം.എം. സക്കീർ ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാരാജു, ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷൻ അനീഷ് കവള മുക്കട്ട, വാർഡംഗം നിഷാദ് പൂക്കോട്ടുംപാടം എന്നിവർ പ്രസംഗിച്ചു. പൂക്കോട്ടുംപാടം യൂണിറ്റ് ട്രഷറർ അൻസാർ സ്വാഗതവും യൂണിറ്റ് ജനറൽ സെക്രട്ടറി ജംഷീർ നന്ദിയും പറഞ്ഞു.