കരുത്ത് തെളിയിച്ച് വനിതാ മാർച്ച്
1600145
Thursday, October 16, 2025 5:21 AM IST
മലപ്പുറം : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത സ്ത്രീ സ്വാതന്ത്ര്യവും തുല്യതയും സ്ത്രീയുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് അഡ്വ. സുജാതവർമ അഭിപ്രായപ്പെട്ടു.
ബിംബവത്കരിക്കേണ്ടതോ ദേവദാസി സങ്കല്പം നൽകി ആരാധിക്കേണ്ടതോ അല്ല സ്ത്രീകളെന്നും സമൂഹത്തിന്റെ ഭാഗമായി ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടവരാണ് സ്ത്രീകളെന്നും ജോയിന്റ് കൗണ്‍സിൽ ജില്ലാ വനിതാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ’കരുത്ത് വനിതാ മാർച്ച്’ ഉദ്ഘാടനം ചെയ്ത് അവർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വനിതാ കമ്മിറ്റി അംഗം കവിതസദൻ അധ്യക്ഷത വഹിച്ചു.
സർവീസ് രംഗത്തെ വനിതകൾ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സ്വയം ശാക്തീകരിക്കപ്പെടണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് കെ. അജിന പറഞ്ഞു. ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റിയംഗം എം. ഗിരിജ, ജില്ലാ സെക്രട്ടറി എസ്. മോഹനൻ,
സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് പുഷ്പ കുമാരി, സെക്രട്ടറി അഷിതഎന്നിവർ പ്രസംഗിച്ചു.