ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉത്പന്ന വിപണന മേളയും
1484760
Friday, December 6, 2024 4:37 AM IST
നിലമ്പൂര്‍: മമ്പാട് എംഇഎസ് കോളജില്‍ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉത്പന്ന വിപണന മേളയും സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത് ഉല്‍ഘടനം ചെയ്തു.
എംഇഎസ് മമ്പാട് കോളജ് കോമേഴ്സ് ഡിപ്പാട്മെന്റിന്റെ ആഭിമുഖ്യത്തില്‍ വാണിജ്യവ്യവസായ വകുപ്പിന്റെയും സിആര്‍സി കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് മലപ്പുറം ജില്ലയിലെ 37 ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉത്പന്ന വിപണന മേളയും സംഘടിപ്പിച്ചത്. 2014 യൂനിസെഫ് ചൈല്‍ഡ് അവാര്‍ഡ് ജേതാവ് മുഹമ്മദ് ആസിം വെളിമണ്ണ, അന്തര്‍ദേശിയ മനശക്തി പരിശീലകന് ഫിലിപ്പ് മമ്പാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ .പി.പി. മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. കോളജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാന് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേദ്ര ജനറല്‍ മാനേജര്‍ ആര്. ദിനേശ്, സി ആര്‍സി കോഴിക്കോട് റിഹാബിറ്റേഷന്‍ ഓഫീസര്‍ ഡോ. പി.വി. ഗോപിരാജ്, നിലന്പൂര്‍ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ സജ്ജാദ് ബഷീര്‍, കോമേഴ്സ് വകുപ്പ് മേധവി ഡോ.പി.പി. ഷഹനാസ് ബീഗം, സ്റ്റാഫ് സെക്രട്ടറി പി.കെ. അഷ്റഫ്, ആസ്പരന്‍സ സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ഡോ.എം അബ്ദുറാഹിമന് ,ഡോ.പി. സുല്‍ഫി , ഹെപ്സെന് കോര്‍ഡിനേറ്റര്‍ ഡോ. ഹസീന ബീഗം തട്ടാരശേരി, ഭിന്നശേഷി സംരംഭകന് റഷീദ് മമ്പാട്, കോളജ് യൂണിയന് ചെയര്മാന് ഹനീന് റഹിം, ആസ്പറരന്സ വിദ്യാർഥി കോര്‍ഡിനേറ്റര്‍ ആയിഷ ഹലീന, അഹമ്മദ് ഷാന്‍, കോമേഴ്സ് അസോസിയേഷന് സെക്രട്ടറി മുഹമ്മദ് ഫാത്തിഹ് , വിദ്യാര്‍ഥി പ്രതിനിധി വി ആദിത്യ സംസാരിച്ചു.