പോലീസ് മർദനം: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1483781
Monday, December 2, 2024 5:06 AM IST
കരുവാരകുണ്ട്: പോലീസിന്റെ മർദനത്തിൽ പ്രതിഷേധിച്ച് കരുവാരകുണ്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി. വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാതെ ഒളിച്ചോടുന്ന സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസിന്റെ മർദനമുണ്ടായത്.
യൂത്ത് കോൺഗ്രസിന്റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലായെന്നും കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചനമാത്രമാണിതെന്നും നേതാക്കൾ പറഞ്ഞു. നിസാം കരുവാരകുണ്ട്, ജിനേഷ് കുട്ടൻ ,മുജീബ് ചുള്ളിയോട്, കെ. ആസിഫ്, റിയാസ് കൈപ്പുള്ളി, സുദിന് കക്കറ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.