വൈദ്യുതി ലൈനിന് മുകളില്‍ തെങ്ങ് വീണു
1460313
Thursday, October 10, 2024 9:06 AM IST
എടക്കര: ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനിന് മുകളിലൂടെ തെങ്ങ് മറിഞ്ഞുവീണു. കാക്കപ്പരത
സ്പെഷല്‍ തഹസില്‍ദാര്‍ രഘുമണിയുടെ വീടിന് മുന്നിലെ തെങ്ങാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീശിയ ശക്തമായ കാറ്റില്‍ മറിഞ്ഞു വീണത്. വൈദ്യുതി ലൈനിന് മുകളിലേക്കാണ് തെങ്ങ് പതിച്ചത്.
സ്കൂള്‍ വിട്ട് കുട്ടികള്‍ എത്തുന്നതിന് മുമ്പായതിനാല്‍ വന്‍ അപകടം ഒഴിവായി. കഐസ്ഇബി ജീവനക്കാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തടസം നീക്കി.