മരം മുറിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു
1460061
Wednesday, October 9, 2024 10:35 PM IST
നിലമ്പൂര്‍: മരം മുറിക്കുന്നതിനിടയില്‍ യുവാവ് വീണു മരിച്ചു. നിലമ്പൂര്‍ പാടിക്കുന്ന് ഗിരിജന്‍ നഗറിലെ അനന്തു (32) വാണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 തോടെ നല്ലംതണ്ണി വളവിലെ നഗര്‍ പരിസരത്തെ മരംമുറിക്കുന്നതിനിടയിലാണ് അപകടം. മരത്തില്‍ നിന്ന് വീണ യുവാവിനെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.