ദാനമായി നല്കിയ ഭൂമിയുടെ രേഖകള്‍ കൈമാറി
1459494
Monday, October 7, 2024 5:58 AM IST
നിലമ്പൂര്‍: കാരുണ്യവഴിയില്‍ വീണ്ടും കെ. ആര്. ഭാസ്ക്കരപിള്ള. ഭൂരഹിതരായ എട്ട് കുടുംബങ്ങള്‍ക്ക് ദാനമായി നല്കിയ ഭൂമിയുടെ രേഖകള്‍ കൈമാറി. പാലേമാട് ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദര്‍ശിയായ കെ.ആര് ഭാസ്ക്കരപിള്ള ഭൂരഹിതരായ എട്ട് കുടുംബങ്ങള്‍ക്കാണ് നാല് സെന്റ് സ്ഥലംവീതം ദാനമായി നല്‍കിയത്.
സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എംഎല്‍എ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, കെ.ആര്.ഭാസ്ക്കരപിള്ള എന്നിവർ ചേർന്നാണ് രേഖകള്‍ കൈമാറിയത്.
എടക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്റ് ആയിഷ കുട്ടി,ബ്ലോക്ക് പഞ്ചായത്തംഗം സോമന് പാറളി, ഗ്രാമപഞ്ചായത്തംഗം ലിസി, അജി തോമസ്, ഗീരിഷ് മേക്കാട്ട്, ആര്.കെ.രാധാകൃഷ്ണന്, പി. കെ. മുജീബ് , പി. എന്‍. അജയകുമാര്‍, ഗോപന് മരുത, കെ.വിനയ രാജന്, ഷാജി എടക്കര, തോമസ്കുട്ടി ചാലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
84 ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെ. ആര്. ഭാസ്ക്കരപിള്ള നടത്തി വരുന്നത്.