മരുന്നു വാങ്ങാനെത്തിയ സ്ത്രീയുടെ വസ്ത്രം കീറിയതായി പരാതി
1454367
Thursday, September 19, 2024 5:09 AM IST
പെരിന്തല്‍മണ്ണ: പെന്തല്മണ്ണ ജില്ലാശുപത്രിയില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാന്‍ കാത്തിരുന്ന സ്ത്രീയുടെ ഉടുവസ്ത്രം കീറിയതായി പരാതി.
ഫാര്‍മസിയുടെ മുന്നിലെ കസാരയില്‍ ഇരുന്നപ്പോഴാണ് ഉടുത്തിരുന്ന ചൂരിദാര്‍ കസാരയില്‍ കുരുങ്ങി ഇരുന്നിരുന്ന ഭാഗം കീറിയതെന്ന് യുവതി പറയുന്നു.
കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാനെത്തിയപ്പോള്‍ തിരക്ക് കാരണം അവിടെയുള്ള ചാരു കസേരയില്‍ ഇരുന്നപ്പോഴാണ് ചുരിദാര്‍ കുരുങ്ങുകയും കീറിയതെന്നും ഇക്കാര്യത്തില്‍ താന്‍ ദുഃഖിയതാണെന്നും പരിഹാരം കാണണമെന്നും യുവതി ആശുപത്രി സൂപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു.
ഇതിന് മുമ്പും ഈ കസാരയില്‍ ഇരുന്നവരുടെ വസ്ത്രം കീറിയിരുന്നുവെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ലത്രെ.