തിരുവോണ ദിനത്തില്‍ മലപ്പുറത്തെ പാട്ടുകാര്‍ ഒന്നിച്ചുകൂടി
1453872
Tuesday, September 17, 2024 7:04 AM IST
മലപ്പുറം: ടൗണ്‍ഹാളില്‍ മലപ്പുറത്തിന്റെ പാട്ടുകാരും കൂട്ടുകാരും കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 50ല്‍ പരം പാട്ടുകാര്‍ ഒരുമിച്ചൂകൂടി ഗാനങ്ങള്‍ ആലപിച്ചു. വളര്‍ന്നു വരുന്ന കലാകാരന്മാര്ക്ക് അവസരമൊരുക്കി കൊടുക്കാനാണ് ഈ കൂട്ടായ്മ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാര് സമ്മേളിച്ച പരിപാടി മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. പി. എ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലറായ പി. എസ്. എ ശബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഭരതനാട്യ നര്‍ത്തകി അസി. പ്രഫ. അരുണിമ ജെ. ആര് മുഖ്യാതിഥിയായിരുന്നു. കാര്‍ട്ടുണിസ്റ്റ് ഉസ്മാന് ഇരുമ്പൂഴി അധ്യക്ഷത വഹിച്ചു .
കൂട്ടായ്മ പ്രവര്‍ത്തകരായ നൗഷദ് മാമ്പ്ര, പ്രമോദ് വെളുത്തേടത്ത്, അനീസ് ആലക്കാടന്‍, മുസ്തഫ കോഡൂര്‍ , ഹാരിസ് ആമിയന്‍, മൊഹ്സിന്‍ സി എച്ച്, രവീന്ദ്രന്,സുനില്‍ എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ വിവിധ മേഖലയില്‍ പ്രശസ്തരായ ഹനീഫ രാജാജി, ഫുട്ബോള്‍ താരം ടൈറ്റാനിയം അന്‍വര്‍, പ്രവാസി വ്യവസായി പി. എ. അബ്ദുറഹിമാന് തുടങ്ങിയവരെ ആദരിച്ചു.