സിപിഎം ജില്ലാ സമ്മേളനം താനൂരില്‍
1444866
Wednesday, August 14, 2024 7:51 AM IST
മലപ്പുറം: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം ഡിസംബര്‍ 28, 29, 30 തിയതികളില്‍ താനൂരില്‍ നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള 18 ഏരിയാ സമ്മേളനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാക്കും.
ഒക്ടോബറിലാണ് ലോക്കല്‍ സമ്മേളനങ്ങള്‍. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.
ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍ സാമ്പത്തിക ശേഷിക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.