മഞ്ചേരി: മഞ്ചേരിയില്‍ നടന്ന ജില്ലാ സബ് ജൂണിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 57 പോയിന്റുകള്‍ നേടി മഞ്ചേരി അമൃത വിദ്യാലയം ഓവറോള്‍ ചാമ്പ്യന്മാരായി. സ്പോര്‍ട്സ്റ്റര്‍ ഫെന്‍സിംഗ് ക്ലബ് മഞ്ചേരി രണ്ടാം സ്ഥാനത്തും വള്ളുവനാട് വിദ്യാഭവന്, പെരിന്തല്‍മണ്ണ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് മെമ്പര്‍ കെ. എ. നാസര്‍, പ്രഫ. പി. കെ. ബാലഗോപാല്‍, അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ എ. പ്രണവ് എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ അഡ്വ. അനൂപ് പറക്കാട്ട്, പി.ആര്. ഇന്ദു, അഖില്‍ അനില്‍, പി. ഹരിപ്രസാദ്, ജാന്സിവ് യാഷിക്ക എന്നിവര്‍ സംസാരിച്ചു.