പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടി
1435697
Saturday, July 13, 2024 5:02 AM IST
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ആശാരിപ്പടിയിലെ കലംപറമ്പില്‍ തങ്കത്തിന്റെ വീട്ടില്‍ നിന്ന് ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകര്‍ ആറിലധികം പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടി. വനംവകുപ്പ് സര്‍പ്പ റെസ്ക്യൂവറായ യൂണിറ്റ് ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി, യൂണിറ്റ് പ്രവര്‍ത്തകരായ പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, ഫാറൂഖ് പൂപ്പലം, വിനോദ് മുട്ടുക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടിയത്. തുടര്‍ന്ന് നിലമ്പൂര്‍ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.