സ്ലാബ് തകർന്നുവീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്
1429650
Sunday, June 16, 2024 6:05 AM IST
വണ്ടൂർ: വീട് പുതുക്കി പണിയുന്നതിനിടയിൽ ഷോ സ്ലാബ് തെന്നിവീണ് രണ്ട് കെട്ടിട തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. വണ്ടൂർ പൂളക്കൽ മാങ്ങാതൊടി വിനീഷ്, മാങ്ങാതൊടി മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ വണ്ടൂർ പൂളക്കലിൽ സ്വകാര്യ വ്യക്തിയുടെ വീട് പുതുക്കി പണിയുന്നതിനിടെ രണ്ടാംനിലയുടെ മുകളിൽ പണിത ഷോസ്ലാബ് തെന്നിവീണാണ് അപകടം സംഭവിച്ചത്. സ്ലാബ് ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇവരോടൊപ്പം മൂന്ന് തൊഴിലാളികൾ വേറെയും ഉണ്ടായിരുന്നു.ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് തിരുവാലിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്ലാബ് കട്ട് ചെയ്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.