റോഡിലെ വെള്ളക്കെട്ട് ദുരിതമായി
1424203
Wednesday, May 22, 2024 5:48 AM IST
എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ കുനിപ്പാലസുല്ത്താന്പടി റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറുന്നു. റോഡിനിരുവശവുമുള്ള വ്യക്തികള്‍ തങ്ങളുടെ വീട്ടുവളപ്പുകള്‍ മതില്‍കെട്ടി ഉയര്‍ത്തിയതോടെ വെള്ളം ഒഴിഞ്ഞുപോകാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.
ഓവുചാല്‍ നിര്‍മിച്ച് വെള്ളക്കെട്ട് ഒഴിവാക്കമെന്നു ആവശ്യപ്പെട്ട് കുനിപ്പാല നിവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും പോത്തുകല്ല് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മദ്രസകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിനാളുകളാണ് മലിനമായ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്നത്. മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.