സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികം
1417400
Friday, April 19, 2024 5:59 AM IST
മലപ്പുറം: കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ 33-ാം വാർഷികം തിരൂരങ്ങാടി വെള്ളിലക്കാട് പത്മശ്രീ കെ.വി. റാബിയയുടെ വസതിയിൽ വച്ച് നടന്നു. റാബിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു അധ്യക്ഷത വഹിച്ചു. റാബിയയെയും വിരമിക്കുന്ന പ്രേരക്മാരായ ടി. ശ്രീധരൻ , എം. ലീലാ രാധാകൃഷ്ണൻ , കെ. കൃഷ്ണൻ , കെ. കദീസൈ എന്നിവരെയും ചടങ്ങിൽ ആദരിച്ചു .
നഗരസഭാ കൗൺസിലർമാരായ മുഹമ്മദലി അരിമ്പ്ര , പി. മെഹബൂബ് , ടി. അബ്ദുൽ റസാഖ്, സാക്ഷരതാ മിഷൻ സ്റ്റാഫ് കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതവും പ്രേരക് എ.സുബ്രമണ്യൻ നന്ദിയും പറഞ്ഞു.