മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
1416976
Wednesday, April 17, 2024 10:40 PM IST
മലപ്പുറം: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. ഏറെക്കാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫായിരുന്നു. ആറു തവണ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായി. സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം ജില്ലാ പ്രസിഡന്റുമായിരുന്നു. മലപ്പുറം നഗരസഭ കൗണ്‍സിലര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനങ്ങള്‍ വഹിച്ചു.
പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് മാനേജിംഗ് കമ്മിറ്റിയംഗം എന്നീ ചുമതലകളും വഹിച്ചു. മൃതദേഹം മുണ്ടുപറമ്പ് ഹൗസിംഗ് കോളനിയിലെ വീട്ടിലും മലപ്പുറം പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ടോടെ മുണ്ടുപറമ്പ് ജുമാ മസ്ജിദില്‍ കബറടക്കി. ഭാര്യ: ഖദീജ. മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ. മരുമക്കള്‍: ഹനീഫ, ഇബ്രാഹിം.