ആനിരാജയുടെ വിജയത്തിനായി ഇടതുനേതാക്കള്‍ വണ്ടൂര്‍ മണ്ഡലത്തില്‍
1416929
Wednesday, April 17, 2024 5:31 AM IST
വണ്ടൂര്‍: വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനിരാജയുടെ വിജയത്തിനായി ദേശീയ, സംസ്ഥാന നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാർ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വരും ദിവസങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വണ്ടൂര്‍ നിയോജക മണ്ഡലത്തിലെത്തുമെന്ന് ഇടതുമുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണ്ഡലത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടില്ലായ്മ ചൂണ്ടിക്കാണിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രചാരണം ശക്തമാക്കുന്നത്. "ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്ന ശീര്‍ഷകത്തിലാണ് ഇടതുമുന്നണി കാമ്പയിന് നയിക്കുന്നത്.
ഇന്നു ചോക്കാട് മാടമ്പത്ത് നിന്നാരംഭിക്കുന്ന പര്യടനം തുവൂരില്‍ സമാപിക്കും. വൈകിട്ട് അഞ്ചിനു കരുവാരകുണ്ട് കുട്ടത്തിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പങ്കെടുക്കും. വൈകിട്ട് നാലിനു മമ്പാട് കരിന്താറിലെ കുടുംബയോഗത്തിലും വൈകിട്ട് അഞ്ചിനു വണ്ടൂര്‍ കാരാട് മേഖല റാലിയിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പങ്കെടുക്കും.