സഹകരണ പെന്‍ഷന്‍കാരുടെ പെന്ഷന് വർധന ഉടന്‍ നടപ്പാക്കണം
1416683
Tuesday, April 16, 2024 6:24 AM IST
മലപ്പുറം : കേരള കോഓപറേറ്റീവ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കൗണ്‍സില്‍ യോഗം പി .ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു .സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വക്കറ്റ് കെ.പി. മോയിന്‍ അധ്യക്ഷത വഹിച്ചു.
സഹകരണ പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് വര്‍ധനവ് നടപ്പിലാക്കുന്നതിന് വേണ്ടി നിയോഗിച്ച സഹകരണ പെന്ഷന് പരിഷ്കരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പെന്ഷന് ബോര്‍ഡ് കാണിക്കുന്ന അനീതിയില്‍ പ്രതിഷേധിച്ച് പെന്ഷന് ബോര്‍ഡിന്റെ ഓഫീസിനു മുമ്പില്‍ കൂട്ട ധർണ നടത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് പി. ഉബൈദുള്ള എംഎല്‍എ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, ട്രഷറര്‍ വി. മുഹമ്മദ് കുട്ടി, കാവനൂര്‍ മുഹമ്മദ്, ടി.കെ .ഇബ്രാഹിം, പി. ബാപ്പുട്ടി, അബ്ദുല്‍അസീസ്, എ.ടി. ഷൗക്കത്തലി, പി .അബ്ദുസ്സലാം, പി.കെ. ഉമ്മര്‍, മൊയ്തീന് മൂപ്പന്, ഹംസ മമ്പുറം, സി .ദേവയാനി, അമ്പാട്ട് ഉമ്മര്‍, സി. അബ്ദുറഹിമാന്, വി.പി. അബൂബക്കര്‍, ടി.പി. ഹംസ, ഹമീദ് പാണ്ടികശാല, പി.എം. വഹീദ, സി.ടി. ഇബ്രാഹിം, എ. ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.