മധ്യവയസ്കന് മരിച്ച നിലയില്‍
1416230
Saturday, April 13, 2024 10:16 PM IST
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിച്ചോലയിലെ വയലില്‍ കാണപ്പെട്ട മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുള്ളതായി നിഗമനം. കരുവാരകുണ്ടില്‍ വിവിധ ജോലികള്‍ ചെയ്ത് വരുന്ന ചോക്കാട് 40 സെന്റ് കോളനിയിലെ കുമാരനെ(58)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കുമാരനെ ബുധനാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടുകാര്‍ കുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല.
പിന്നീട് ഇന്നലെ രാവിലെയാണ് ജോലി ചെയ്യുന്ന വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കരുവാരകുണ്ട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം 40 സെന്റ് കോളനിയില്‍ സംസ്കരിച്ചു.