കണ്ണില്‍നിന്നു 10 സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു
1396848
Saturday, March 2, 2024 5:10 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ അമിതമായ കണ്ണുവേദനയും കണ്ണിന് ചുവപ്പുനിറവും ബാധിച്ചെത്തിയ മൂര്‍ക്കനാട് സ്വദേശിയുടെ കണ്ണില്‍ നിന്നു പത്ത് സെന്റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു.
നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍ ശാരികമേനോന്റെ നേതൃത്വത്തില്‍ ഡോ. രേവതി രവിനാഥനും ഡോ. വിസ്മയരാജും ചേര്‍ന്നാണ് വിരയെ പുറത്തെടുത്തത്. "ഡിറോഫിലാറിയ റെപന്സ്’ ഇനത്തില്‍പ്പെട്ട വിരയാണെന്ന് കണ്ടെത്തി.
സാധാരണയായി നായ്ക്കളിലും പൂച്ചകളിലും കാണപ്പെടുന്ന ഇത്തരം വിരകള്‍ വളരെ അപൂര്‍വമായേ മനുഷ്യരില്‍ കാണാറുള്ളൂ. കൊതുകുകളിലൂടെയാണ് ഇതു പകരുന്നത്.