പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് സെന്ററിന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ബെസ്റ്റ് ബ്ലഡ് ബാങ്ക് അവാർഡ് ലഭിച്ചു.
ദേശീയ സന്നദ്ധ രക്തദാന ദിനമായിരുന്ന ഇന്നലെ ആലുവ ഐഎംഎ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എംപിയിൽ നിന്നു ഡോ. കെ.ബി. ജലീൽ, ഡോ. മുഹമ്മദ് അനസ്, ബ്ലഡ് ബാങ്ക് ജീവനക്കാരായ ഹാരിസ് കരുവാൻകുഴിയിൽ, മുഹമ്മദ് നജീബുദീൻ, വിജിഷ, സജ്ന എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.