ഹൃദ്രോഗത്തെത്തുടർന്നു റിയാദിൽ അന്തരിച്ചു
1338757
Wednesday, September 27, 2023 7:09 AM IST
പുലാമന്തോൾ: വളപുരം സ്വദേശി ഹൃദ്രോഗത്തെത്തുടർന്നു റിയാദിൽ അന്തരിച്ചു. വളപുരം കാവുവട്ടം കല്ലിങ്ങൽ മണികണ്ഠൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. ആറുമാസം മുന്‍പാണ് നാട്ടിൽ വന്നു പോയത്. ഭാര്യ: ശാരദ. മക്കൾ: അരുണ്‍, കിരണ്‍. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പ്രേമ, രാജൻ, ലക്ഷ്മണൻ, പത്മനാഭൻ, വാസുദേവൻ, വിദ്യാധരൻ. അച്ഛൻ: പരേതനായ കുഞ്ഞിക്കേലു. അമ്മ: ദേവകി. മൃതദേഹം റിയാദ് അൽ ഇമൻ ജനറൽ ഹോസ്പിറ്റലിൽ. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ റിയാദ് ’കേളി’ നടത്തി കൊണ്ടിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.