ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
1300812
Wednesday, June 7, 2023 10:29 PM IST
മഞ്ചേരി: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് പരേതനായ തൊട്ടിയിൽ സൈതാലിയുടെ മകൻ ഷറഫുദ്ദീൻ (51) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച മുള്ളന്പാറ ബൈപാസ് ജംഗ്ഷനിലാണ് അപകടം. മുള്ളന്പാറയിൽ നിന്നു മഞ്ചേരിയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോകവെ ബൈപ്പാസ് ജംഗ്ഷനിൽ വച്ച് തുറക്കൽ ഭാഗത്തു നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുള്ളന്പാറ നീലിപ്പറന്പ് വി.സി സുരേഷിനു പരിക്കേറ്റിരുന്നു. ഇരുവരെയും നാട്ടുകാർ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഷറഫുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ ഷറഫുദ്ദീൻ മരിച്ചു.
ഭാര്യ : ബുഷ്റ. മക്കൾ : റിയാസ്ബാബു, റിസ്ന, റിഷാൻ, റിഹാൻ, ഷിഹാൻ. മരുമകൻ : അക്ബർ സിദ്ദീഖ്. സഹോദരങ്ങൾ : ലൈലാബി, ഷറഫുന്നീസ. മാതാവ് : കൊളക്കാടൻ ജമീല. മഞ്ചേരി അഡീഷണൽ എസ്ഐ കെ. ബഷീർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വൈകീട്ടോടെ ഉള്ളാടംകുന്ന് ജുമാമസ്ജിദിൽ കബറടക്കി.