തേഞ്ഞിപ്പലം വൈഎംസിഎ വയോജനങ്ങളുമായി ‘എൻ ഉൗര്’സന്ദർശിച്ചു
1300654
Wednesday, June 7, 2023 12:02 AM IST
തേഞ്ഞിപ്പലം: വയോജനങ്ങളോടൊപ്പം തേഞ്ഞിപ്പലം വൈഎംസിഎ വയനാട് പൂക്കോടുള്ള ഗോത്ര പൈതൃകഗ്രാമമായ ‘എൻ ഉൗര്്’ സന്ദർശിച്ചു. കേരളത്തിലെ ആദ്യ ഗോത്ര പൈതൃകഗ്രാമം 2022 ജൂണ് മുതലാണ് പൊതുജനങ്ങൾക്കുവേണ്ടി തുറന്നുകൊടുത്തത്. 25 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിൽ വൈക്കോൽകൊണ്ടു നിർമിച്ച അനേകം ആദിവാസി കുടിലുകളുണ്ട്. ആദിവാസി ഹോട്ടൽ, മാർക്കറ്റ്, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, 300 പേർക്ക് ഇരിക്കാവുന്ന ഓപ്പണ് എയർ തിയേറ്റർ, ഫെസിലിറ്റേഷൻ സെന്റർ എന്നിവയും സജ്ജമാണ്. 50 പേർക്ക് നേരിട്ടും 1000 പേർക്ക് നേരിട്ടല്ലാതെയും തൊഴിൽനൽകുന്നു. ഒരു ദിവസം 2000 പേർക്കേ പ്രവേശനമുള്ളൂ. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുന്ന ഈ ഗ്രാമത്തിൽ രണ്ടു മണിക്കൂർ ചെലവഴിച്ച വയോജനങ്ങൾക്ക് എൻ ഉൗര് അനുഭവമായി.
തേഞ്ഞിപ്പലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രക്ക് പ്രസിഡന്റ് പി.ജെ. സണ്ണിച്ചൻ, സെക്രട്ടറി കെ.വി.അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. വയോജനങ്ങൾക്കായി വിവിധ മത്സരങ്ങളും നടത്തി. വിജയിച്ചവർക്ക് സമ്മാനവും വിതരണം ചെയ്തു. കാരാപ്പുഴ ഡാമും ഉദ്യാനവും മുത്തങ്ങ വന്യജീവി സങ്കേതവും ഇതോടൊപ്പം സന്ദർശിച്ചു.