മരണശേഷം ശരീരം വിട്ടുനൽകുന്ന ജീവനക്കാരെ ആദരിച്ചു
1298866
Wednesday, May 31, 2023 5:08 AM IST
മാലാപറന്പ്: പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലേക്ക് വിദ്യാർഥികൾക്ക് പഠനാവശ്യാർഥം മരണ ശേഷം ശരീരം വിട്ട് നൽകാൻ തയാറായ എംഇഎസ് മെഡിക്കൽ കോളജിലെ ജീവനക്കാരായ ശുഭരാജൻ, ഉസ്മാൻ ചാത്തോലി എന്നിവരെ എംഇഎസ് മെഡിക്കൽ കോളജ് മാനേജ്മെന്റ് ആദരിച്ചു.
പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ ഇരുവരിൽ നിന്നു സമ്മതപത്രം ഏറ്റുവാങ്ങുകയും ഇരുവർക്കുമുള്ള ആദരവായി സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്തു.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് സാജിദ്, വൈസ് പ്രിൻസിപ്പൽ ഡോ.ഷീല ശിവൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോൾസണ്‍ ജോസ് എന്നിവർ പ്രസംഗിച്ചു.