മഞ്ചേരി: നഗരസഭക്ക് മുന്നിൽ ബോട്ടിൽ ബൂത്തൊരുക്കി വിരമിക്കുന്ന ഹെൽത്ത് സൂപ്പർ വൈസർ. ഈ മാസം 31 ന് വിരമിക്കുന്ന പി. അബ്ദുൾ ഖാദറാണ് ബോട്ടിൽ ബൂത്ത് സജ്ജമാക്കിയത്. നഗരസഭക്കും ഓഫീസിലെത്തുന്ന ആളുകൾ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭക്ക് മുന്നിൽ സ്ഥാപിച്ച ബൂത്ത് ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മരുന്നൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്. സിമി, കൗണ്‍സിലർമാരായ ടി. ശ്രീജ, മുഹ്മിദ ശിഹാബ്, ഷൈമ ആക്കല, ബീനാ തേരി, എ.വി. റഷീദ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. അബ്ദുൾ റഷീദ്, പി. എസ്. സുധീർ, സി. നസ്റുദീൻ, ജെപിഎച്ച്എൻ എം. ഉഷ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.