കിംസ് അൽശിഫയിൽ സൗജന്യ ദന്ത-മുഖ പരിശോധന ക്യാന്പ് നാളെ മുതൽ
1281030
Sunday, March 26, 2023 12:07 AM IST
പെരിന്തൽമണ്ണ: കിംസ് അൽശിഫ ഡെന്റൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജറി വിഭാഗത്തിനു കീഴിൽ നാളെ മുതൽ ഏപ്രിൽ അഞ്ചു വരെ സൗജന്യ ദന്ത-മുഖ പരിശോധനാ ക്യാന്പ് സംഘടിപ്പിക്കുന്നു.
ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് ക്യാന്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയും സർജറി ആവശ്യമുള്ളവർക്കു കിംസ് അൽശിഫ സഹൃദയ വിഭാഗത്തിൽ ഉൾപ്പെടുത്തി ഇളവുകളും ലഭ്യമായിരിക്കും.
ദന്ത മുഖ വൈരൂപ്യങ്ങൾ, അപകടം മൂലം സംഭവിച്ച അഭംഗി, മുച്ചിറി, മൂക്കിന്റെ വൈരൂപ്യം, കൂർത്ത മുഖം, നീണ്ടതാടി, വായ തുറന്നുള്ള ഉറക്കം, മുഖത്തെ ചർമത്തിൽ ഉണ്ടാകുന്ന തകരാറുകൾ, പല്ലുകളുടെ ക്രമീകരണം, മോണകളിലും പല്ലുകളിലും ഉണ്ടകുന്ന തകരാറുകൾ തുടങ്ങിയവ ഉള്ളവർക്ക് ക്യാന്പിൽ പങ്കെടുക്കാം. പ്രമുഖ മാക്സില്ലോഫേഷ്യൽ സർജൻ ഡോ. മുഹമ്മദ് യഹിയ്യ, ഓർത്തോഡോന്റിസ്റ്റ് ഡോ. ഫൗസിയ, ഡെന്റൽ സർജൻ ഡോ. ഷഫീഖ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 9188 952 723, 9446 300 919 നന്പറുകളിൽ ബന്ധപ്പെടണം.