ലോക വദനാരോഗ്യ ദിനാഘോഷം ഇന്ന്
1279178
Sunday, March 19, 2023 11:29 PM IST
പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനത്തിന്റെ മലപ്പുറം ജില്ലാതല ആഘോഷം ഇന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അധ്യക്ഷത വഹിക്കും.
ജില്ലാ ദന്തൽ നോഡൽ ഓഫീസർ ഡോ. ബിജി കുര്യൻ, നഗരസഭ ചെയർമാൻ പി. ഷാജി തുടങ്ങിയവർ പങ്കെടുക്കും.
എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സണ് നസീബ അസീസ് മായ്യേരിയും മുഖ്യ പ്രഭാഷണം ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയും നിർവഹിക്കും.
ദിനചാരണ സന്ദേശം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് നൽകും.