കെ​എ​സ്എ​സ്പി​യു വാ​ർ​ഷി​ക​യോ​ഗം
Sunday, January 29, 2023 11:25 PM IST
കീ​ഴാ​റ്റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) കി​ഴാ​റ്റൂ​ർ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക യോ​ഗം ആ​ക്ക​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ൻ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് പി.​ജി.​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ൽ.​ജെ.​ആ​ന്‍റ​ണി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​ല്ലൂ​ർ രാ​മ​ച​ന്ദ്ര​ൻ, പി.​വി. മോ​ഹ​ന​ൻ, സി.​പി രാം ​മോ​ഹ​ൻ, കി​ഴാ​റ്റൂ​ർ അ​നി​യ​ൻ, ടി.​ആ​ർ.​ശ​ശി​ധ​ര​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ര​ണാ​ധി​കാ​രി കെ. ​കോ​മ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി. എ​ണ്‍​പ​തു വ​യ​സു പൂ​ർ​ത്തി​യാ​യ​വ​രെ യോ​ഗം ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജി നാ​ഥ് (പ്ര​സി​ഡ​ന്‍റ്), ന​ല്ലൂ​ർ രാ​മ​ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), പി.​വി മോ​ഹ​ന​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.