അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനത്തിനു 19 ലക്ഷം
1262011
Wednesday, January 25, 2023 12:34 AM IST
പെരിന്തൽമണ്ണ: അമൃത് ഭാരത് പദ്ധതിയിലുപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനത്തിന് വഴിയൊരു ഒരുങ്ങുന്നു. പ്ലാറ്റ്ഫോം വികസനം, യാത്രക്കാർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് നടപ്പാക്കുക. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള അങ്ങാടിപ്പുറത്തിന്റെ വികസനത്തിന് 19 ലക്ഷം രൂപ റെയിൽവേ വകയിരുത്തിയിട്ടുണ്ട്. ഷൊർണൂർ - നിലന്പൂർ പാതയിലെ പ്രമുഖ ക്രോസിംഗ് സ്റ്റേഷനാണ് അങ്ങാടിപ്പുറം.
ഇതേ പാതയിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനും അങ്ങാടിപ്പുറമാണ്. നിലവിൽ ഏഴു ട്രെയിനുകൾ കടന്നുപോകുന്ന അങ്ങാടിപ്പുറത്ത് ദിവസവും നൂറുക്കണക്കിനു ആളുകളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. അതിനാലാണ് അങ്ങാടിപ്പുറത്തിന്റെ വികസനത്തിനു പ്രാധാന്യം നൽകുന്നത്. അമൃത് ഭാരത് പദ്ധതിയിലൂടെ അങ്ങാടിപ്പുറത്ത് നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ച് യാത്രക്കാർ, സംഘടനകൾ, റെയിൽവേ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർ ഇതേക്കുറിച്ചു ആശയ വിനിമയം നടത്താമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.