പാതിരിപ്പാലം പാലത്തിന്റെ ഉപരിതലം പൊളിച്ചുപണിയും
1226774
Sunday, October 2, 2022 12:14 AM IST
മീനങ്ങാടി: ഗര്‍ത്തം രൂപപ്പെട്ട പാതിരിപ്പാലത്തിന്റെ ഉപരിതലം പൊളിച്ചു പണിയും. ഇക്കാര്യത്തില്‍ ദേശീയ പാത അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉറപ്പ് യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിക്കു ലഭിച്ചു. പാലത്തിന്റെ അപകടാവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതിയും നല്കി. പരാതിക്കുള്ള മറുപടിയിലാണ് പാലത്തിന്റെ ഉപരിതലം പൊളിച്ചുപണിയുമെന്ന ഉറപ്പ് ലഭിച്ചത്.