മധ്യവയസ്കൻ മരിച്ച നിലയിൽ
1224600
Sunday, September 25, 2022 10:24 PM IST
മഞ്ചേരി: മോങ്ങം സ്വദേശിയായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടത്താണി ഒളമതിൽ ചോലക്കൽ വീട്ടിൽ എം.സി. കബീറിനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ മഞ്ചേരി എൻഎസ്എസ് സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടത്. പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ഷാഹിന. സഹോദരങ്ങൾ: ബേനസീറ, അൻവർ, നജ്മുന്നീസ, അശ്ഹർ.