മാർ ബസേലിയോസ് കോളജിൽ "അൺഫിൽട്ടേഡ്- എ മെന്റൽ വെൽനസ് സീരീസ്' സമാപിച്ചു
1592665
Thursday, September 18, 2025 7:01 AM IST
തിരുവനന്തപുരം: മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ എൻഎസ്എസ് യൂണിറ്റും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച "അൺഫിൽട്ടേഡ്- എ മെന്റൽ വെൽനസ് സീരീസ്' പരിപാടി സമാപിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സന്നദ്ധ സംഘടനയായ ലെറ്റ്സ് ലിവ് ആണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ഡോ. ശിവശക്തിവേൽ മുഖ്യാതിഥിയായിരുന്നു. സ്പെറിഡിയൻ ടെക്നോളജീസിന്റെ ഇന്ത്യയിലെ സിഒഒയും അൺഫിൽറ്റേഡിന്റെ സിഎസ്ആർ പങ്കാളിയുമായ ബിജു രാകേഷ്, മാർ ബസേലിയോസ് കോളജ് ഒാഫ് എൻജിനീയറിംഗ് ഡയറക്ടർ ഫാ. ജോൺ വർഗീസ്, പ്രിൻസിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവർ പങ്കെടുത്തു.
ലെറ്റ്സ് ലിവ് എൻജിഒയുടെ സ്ഥാപക-ഡയറക്ടർ ഷെറിൻ നൂർദീൻ, ദ ഓറഞ്ച് റൂമിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ സലീമ റിക്സാന എന്നിവർ നേതൃത്വം നൽകി.